പുതുപ്പനത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം മാലിന്യം തള്ളുന്നത് പതിവായി


കോലഞ്ചേരി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. പുതുപ്പനം ജംഗ്ഷനു സമീപം വീടിനു മുമ്പില്‍
ഒരാഴ്ചക്കുള്ളില്‍ രണ്ടു തവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. പുതുപ്പനത്തെ സിമിന്റിഷ്ടിക കമ്പനി നിര്‍മ്മാണ യൂണിറ്റിമുമ്പിലുള്ള മൈക്കുളങ്ങര ട്രാന്‍സ്‌ഫോര്‍മറിനോട് വാഹനം ചേര്‍ത്ത് നിര്‍ത്തിയാണ് മാലിന്യം തള്ളുന്നത്. മൂന്നു വീടുകള്‍ക്കു മുമ്പിലൂടെ ഒഴുകി കനാലിലേക്കാണ് മാലിന്യം വീഴുന്നത് .പെരിയാല്‍ വാലിയുടെ വലിയ കനാലിലെ വെള്ളം ഉപയോഗിക്കുന്ന നാട്ടുകാർ ഇപ്പോൾ ആശങ്കയിലാണ്.


തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ല. മലിനജലവുമായെത്തുന്ന വാഹനത്തിന് ബ്രേക് ലൈറ്റോ പിന്നോട്ടെടുക്കുമ്പോള്‍ തെളിയുന്ന ലൈറ്റോ ഇല്ല. മുമ്പ ഇവിടെ തന്നെ പലവട്ടം മലിനജലം ഒഴുക്കിയതോടെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. പോലീസിന്‍ ഒത്താശയോടെയാണ് മലിനജല ടാങ്കറുകള്‍ ഒരേ സ്ഥലത്തു തന്നെ ഒഴുക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലവില്‍ കൂടുതല്‍ സി.സി.ടി.വി. ക്യാമറകള്‍ ഘടിപ്പിക്കുവാനാണ് നാട്ടുകാര്‍ ലക്ഷ്യമിടുന്നത്.