

കുന്നത്തുനാട് : കുന്നത്തുനാട് നിയോജക മണ്ഡലം കെ.എസ്.ഇ.ബി സുരക്ഷ കമ്മിറ്റി രൂപീകരിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ പുത്തൻ കുരിശ് സബ് ഡിവിഷനു കീഴിൽ കോലഞ്ചേരി പുത്തൻ കുരിശ്, തിരുവാണിയൂർ ഇലക്ടിക്കൽ സെക്ഷനുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട്
അഡ്വ. പി.വി. ശ്രീനിജിൻ MLA യുടെ അധ്യക്ഷതയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രസ്തുത കമ്മിറ്റി രൂപീ കരിച്ചത്.


എം.എൽ.എ ചെയർമാനായും കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനീയർ കൺവീനറായും രൂപം കൊടുത്ത കമ്മിറ്റിയിൽ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ എക്സിക്യുട്ടീവ് എൻജിനീയർ, AEE, പൊതുമരാമത്ത് വകുപ്പ് AEE (റോഡ്സ്) തഹസിൽദാർവനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ ജനപ്രതിനിധികൾ അടക്കമുള്ളവർ അംഗങ്ങളാണ്.


കെ എസ് ഇ ബി ആയി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ, പൊതുജനങ്ങളുടെ പരാതികൾ, ബോധവൽക്കരണ പദ്ധതികൾ ,തുടങ്ങിയവ വിശദമായി ചർച്ച ചെയ്ത് തീരുമാനം കൈകൊണ്ട് പ്രാവർത്തികമാക്കുകയും സുരക്ഷിതമായ വൈദ്യുതി സാർവത്രികമാക്കുകയും എന്നതാണ് കമ്മിറ്റി രൂപീകരണത്തിന്റെ പ്രധാന ഉദ്ദേശ്യം.ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ ആവശ്യമായ ബോധ വത്കരണ പരിപാടികളും, മുൻകരുതൽ നടപടികളും സ്വീകരിച്ച് വൈദ്യുതി സുരക്ഷ ശക്തിപ്പെടുത്തുകയും അതോടെപ്പം പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും MLA ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
 
				 
					


