KERALA

ശിവരാത്രി 2023- ഗതാഗത നിയന്ത്രണം

ആലുവ ശിവരാത്രിയോടനുബന്ധിച്ച് 18.02.2023 തീയതി വൈകി 04.00 മണി മുതൽ 19.02.2023 തീയതി പകൽ 02.00 മണി വരെ താഴെ പറയുന്ന വിധത്തിൽ ആലുവ ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

1) മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി സി ഡി എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക പോകേണ്ടതാണ്. മണപ്പുറത്ത് കെ എസ് ആർ ടി സി – ബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. (വൺവേ ട്രഫിക് ആയിരിക്കും)
2) മണപ്പുറം ഭാഗത്ത് നിന്നുള്ള കെ എസ് ആർ ടി സി ബസ്സുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. ( വൺവേ ട്രഫിക് ആയിരിക്കും).
3) തോട്ടയ്ക്കാട്ടുക്കര ജംങ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല .
4) വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും, ബസ്സുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല. യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം.
5) അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ്.

6) എറണാകുളം ഭാഗത്ത് നിന്നും നാഷണൽ ഹൈവേ വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്ഴഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്..
7) എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവ്വീസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8) പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ, പമ്പ് ജംങ്ങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നും തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
9) പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ, ഡി പി ഒ ജംങ്ങ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവ്വീസ് റോഡെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെൻറ് ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ പമ്പ് ജംങ്ങ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
10) 18.02.2023 വൈകി 8 മുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.
11) 18.02.2023 രാത്രി 8 മുതൽ നാഷണൽ ഹൈവേ ഭാഗത്തു നിന്നും ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംങ്ങ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെൻറ് ഹോസ്പിറ്റൽ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗൺ വഴി നാഷണൽ ഹൈവേയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംങ്ങ്ഷൻ, സീനത്ത്, ഡി പി ഒ ജംങ്ങ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംങ്ങ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്
12) ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൽ പാർക്ക് ചെയ്യാൽ അനുവദിക്കുന്നതല്ല.
13) ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും, മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിർമ്മിച്ചിട്ടുള്ളതിനാൽ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.
14) 18.02.2023 തീയതി രാത്രി 10.00 മണി മുതൽ 19.02.2023 തീയതി പകൽ 10.00 മണിവരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
15) എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ 18.02.2023 തീയതി രാത്രി 10.00 മണി മുതൽ 19.02.2023 തീയതി പകൽ 10.00 മണിവരെ കളമശ്ശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംങ്ങ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.
16) നാഷണൽ ഹൈവേയുടെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല
മറ്റ് ക്രമീകരണങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button