പുത്തൻകുരിശ് മാനാന്തടത്ത് വാഹനാപകടം ; പൂത്തൃക്ക സ്വദേശിയായ യുവാവ് മരിച്ചു








പുത്തൻകുരിശിന് സമീപം മാനാന്തടത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് തല്ക്ഷണം മരിച്ചു.പൂത്തൃക്ക കക്കാട്ടുപാറ മോളേൽ വീട്ടിൽ ബേസിൽ ബേസിൽ ബൈജു (23) വാണ് മരിച്ചത്. വരിക്കോലിയിലെ സ്വകാര്യകമ്പിനിയിൽ താല്ക്കാലിക ജീവനക്കാരനാണ്.
ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങവെ ബേസിൽ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് കാറിന് തൊട്ട് പിന്നാലെ വന്ന ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുടെ അടിയിലേയ്ക്ക് കയറുകയുമായിരുന്നു.
ലോറിയുടെ പിൻചക്രം ബേസിലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.അപകടശേഷം ബേസിലിനെ തട്ടിയ കാർ നിർത്താതെ പോയി. പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
പിതാവ് :ബിജു മോളേൽ (ഖത്തർ)
മാതാവ് :ജിമ്മി ബിജു (കിങ്ങിണിമറ്റം കണിയാമറ്റം കുടുംബാംഗം)
സഹോദരൻ :ബെനഡിക് ബിജു



