KERALA

മഴുവന്നൂരിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോലഞ്ചേരി :കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മഴുവന്നൂർ മറ്റത്തിൽ സാജുവിന്റെ മകൻ സാൽവിൻ (16) ആണ് മരിച്ചത്. കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് . ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

അവധി ദിനമായതിനാൽ കൂട്ടുകാരുമൊത്ത് വീടിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത് .

കുളത്തിലേക്ക് ചാടിയ സാൽവിൻ വെള്ളത്തിലേക്ക് താഴ്ന്നതോടെയാണ് കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടി സമീപത്തെ ആളുകളെ വിവരം അറിയിച്ചത്.

കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സാൽവിന് ഒരു സഹോദരിയുണ്ട് .അമ്മ വിദേശത്താണ്. സംസ്ക്കാരം പിന്നീട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button