വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. കാലടി മറ്റൂർ സ്വദേശിനി അന്ന മേരിയ്ക്കാണ് കടിയേറ്റത്. രാവിലെ വീടിന് മുൻപിൽ നിൽക്കുകയായിരുന്നു അന്ന. തെരുവുനായ അന്നയെ ഓടിച്ചു. രക്ഷപ്പെടാൻ വീടിന് അകത്ത് കയറിയ അന്നയെ അടുക്കള ഭാഗത്ത് വച്ച് കടിക്കുകയായിരുന്നു. കൈ വിരലിനാണ് കടിയേറ്റത്. അന്നയെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങൽ സെൻ്റ്. ജോസഫ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.