

പാചകവാതകം ചോർന്ന് വീട്ടമ്മക്ക് പൊള്ളലേറ്റു.പുത്തൻകുരിശിനടുത്ത് കാണിനാട് 58 വയസ്സുള്ള പുത്തൻപുരക്കൽ പത്മാക്ഷിയ്ക്കാണ് ഗുതുതരമായി പൊള്ളലേറ്റത്. രാവിലെ 6 മണിയോടെ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിന്നപ്പോഴാണ് പാചകവാതകം ചോർന്ന് തീ പിടിച്ച് പൊള്ളലേറ്റത്. ഉടനെ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽകോട്ടയം മെഡിക്കൽ കേളേജിലേയ്ക്ക് കൊണ്ടുപോയി.പട്ടിമറ്റം ഫയർഫോൻഴ്സെത്തി വാതക ചോർച്ചയും തീയും അണച്ചു. പാചക വാതകം കത്തിയത് മൂലമുള്ള സ്ഫോടനത്തിൽ അടുക്കള വാതിൽ തെറിച്ച് പോവുകയും ഭിത്തിക്ക് വിള്ളലും സംഭവിച്ചിട്ടുണ്ട്. പാചക വാതക ട്യൂബിൻ്റെ തകരാർ മൂലമാണ് വാതകം ചോർന്നത്

