





പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്നും വിളിച്ചിറക്കി വെട്ടി.ഇടുക്കി സ്വദേശിയായ യുവാവിനെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി 33 വയസ്സുള്ള ജെയ്സി ജോയിക്കാണ് വെട്ടേറ്റത്. യുവതിയെ അക്രമിക്കുന്നത് തടയാനെത്തിയ യുവതിയുടെ പിതാവ് ജോയിക്കും പരിക്കുണ്ട്.ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടിമറ്റത്തെ സിനമാ തീയേറ്ററിനു സമീപം ഏറെക്കാലമായി സ്പെയർസ്പാർട്സ് കട നടത്തുകയാണിവർ.
യുവതിയുടെ കൈകൾക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

