KERALA
കേരളാബാങ്കിൻ്റെ പുത്തൻകുരിശ് ശാഖയിൽ തീപിടുത്തം






കേരളാ ബാങ്കിന്റെ പുത്തൻകുരിശ് ചൂണ്ടിയിലുള്ള ശാഖയിൽ തീപിടുത്തം.നാട്ടുകാരുടെ സമയോചിത ഇടപെടൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കി.
ഇന്ന് വൈകീട്ട് 7 മണിയോടെ ബാങ്കിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് പ്രദേശവാസികൾ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തിയ സമയം ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫാനിന് തീപിടിച്ചിട്ടുള്ളതായി കാണപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്‌സിനെ അറിയിക്കുകയും ഫയർഫോഴ്സ് എത്തി തീ അണക്കുകയും ചെയ്യുകയായിരുന്നു.
ബാങ്ക് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചതിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പുത്തൻകുരിശ് പോലീസ് അറിയിച്ചു.

