ട്വിറ്റർ ഇന്ത്യയിലെ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം
ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി


ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വറ്റർ ഇന്ത്യയിലെ ജീവനക്കോരോട് വീട്ടിലിരുന്ന ജോലി ചെയ്യാൻ ഇലോൺ മസ്ക്ക്.മുബൈ,ഡൽഹി ഓഫീസുകൾ ട്വറ്റർ അടച്ചുപൂട്ടി.200 അധികം ജീവനക്കാരിൽ 90 ശതമാനത്തോളം പേരെ കഴിഞ്ഞ വര‍്‍ഷം അവസാനം ട്വിറ്റർ ഇന്ത്യിൽ പിരിച്ചുവിട്ടിരുന്നു.ഇന്ത്യിൽ മാത്രമല്ല വിവിധരാജ്യങ്ങളിലെ ജീവനക്കാരെ ഇലോൺ മസ്ക് പിരിച്ചുവിടുകയും ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.സാമ്പത്തീക ഭദ്രത ഉറപ്പാക്കാൻ ഈ വർഷം അവസാനം വരെ തനിക്ക് വേണ്ടി വരുമെന്ന് അടുത്തിടെ മസ്ക് പ്രസ്താവിച്ചിരുന്നു.


തലപ്പത്തെ അഴിച്ചുപണിയോടെയാണ് മസ്ക് ട്വിറ്ററിൽ തുടക്കം കുറിച്ചത്.ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് മസ്ക് കമ്പിനിയിൽ വരുത്തിയത്.തൊഴിലാളികളോട് അധികസമയം ജോലി എടുക്കണമെന്ന് തൊഴിൽ സംസ്ക്കാരം നിർബന്ധിതമായി അടിച്ചേൽപ്പിക്കാനും മസ്ക്ക് ശ്രമം നടത്തി.ഇതോടെ സമ്മർദ്ദം താങ്ങാനാകാതെ ജീവനക്കാർ കൂട്ടത്തോടെ സ്വമേധയാ രാജിവച്ചു.തുടർന്നാണ് കൂട്ടപരിച്ചുവിടൽ നടത്തി മസ്ക് വിവാദത്തിലായത്.