ഈ ഓണം കുടുംബശ്രീക്ക് ഒപ്പം; ഓണക്കനിയുടെ സി ഡി എസ് തല ഉദ്ഘാടനം തിരുവാണിയൂരിൽ






എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് തിരുവാണിയൂർ സി ഡി എസിലെ ഓണക്കനിയുടെ സി ഡി എസ് തല ഉദ്ഘാടനം സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ അയൽക്കൂട്ടമായി തെരഞ്ഞെടുത്ത കണ്യാട്ടുനിരപ്പ് എ ഡി എസിലെ അശ്വതി കുടുംബശ്രീയിലെ അശ്വതി ജെ എൽ ജി യുടെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി ആർ പ്രകാശ് നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ വിശ്വനാഥൻ, സിഡിഎസ് ചെയർപേഴ്സൺ അജിതാ നാരായണൻ, വാർഡ് മെമ്പർ ഷൈനി ജോയ്, ബ്ലോക്ക് ഓർഡിനേറ്റർ സബിത എം എച്ച്, അഗ്രി സി ആർ പി ഷൈജ, സിഡിഎസ് അംഗങ്ങൾ ,എഡിഎസ് സെക്രട്ടറി സജീല ജയദാസ്, അശ്വതി അയൽക്കൂട്ട അംഗങ്ങൾ, അയൽക്കൂട്ടം അംഗങ്ങൾ, ഐഎഫ്സി അങ്കർ അഞ്ചു , സീനിയർ സി ആർ പി രമ്യ സിഎ, തരിശുരഹിത ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല കോഡിനേറ്റർ കെ എ ജോസ് എന്നിവർ പങ്കെടുത്തു.
തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ സ്ഥലത്താണ് ഓണക്കനിയുടെ ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്.

