KERALA
“യോഗ ജീവതത്തിൽ ആനന്ദം നിറയ്ക്കുന്നു” – വിജയകുമാർ കെ






വടയമ്പാടി: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ യോഗക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു.
യോഗ എല്ല വിദ്യാർത്ഥികളും ജീവിതത്തിന്റെ ഭാഗമാക്കി തീർക്കണമെന്നും യോഗ നിത്യവും പരിശീലിക്കുന്നതിലൂടെ ജീവിതത്തിൽ ആനന്ദം നിറയ്ക്കുവാൻ സാധിക്കുമെന്നും ആർട്ട് ഓഫ് ലിവിങ് യോഗാചാര്യൻ വിജയകുമാർ കെ അഭിപ്രായപ്പെട്ടു. വിവിധ യോഗാസനങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
പരമഭട്ടാര കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പാൾ ശ്രീജ ടി ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം എച്ച് ഒ ഡി ക്രിസ്റ്റീന ഏലിയാസ്, കായികാധ്യാപിക പൂജ ബി ആർ എന്നിവർ പ്രസംഗിച്ചു

