KERALA
മഴ: തിരുവാണിയൂരിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു




ശക്തമായ മഴയെ തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിലെ മനയ്ക്കനിരപ്പേൽ റോഡ് ഇടിഞ്ഞു. നടുക്കുരിശിൽ നിന്നുമുള്ള റോഡിന്റെ ഒരു വശം തകർന്നതോടെ ഇതുവഴിയുള്ള യാത്ര അപകട ഭീഷണിയാകുന്നുണ്ട്.
തൊട്ട് ചേർന്നുള്ള അയ്യേരിൽ കൃഷ്ണൻകുട്ടിയുടെ വീടിന് സമീപത്തേക്കാണ് ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്നും മണ്ണ് ഇടിഞ്ഞ് വീണത്.
ജലജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ ഇട്ടു പോയതിന്റെ പിന്നാലെ ഈ പ്രദേശത്തുള്ള കുടിവെള്ളത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പൈപ്പ് ലൈനും വൈദ്യുതി പോസ്റ്റും തകർന്നു വീണിട്ടുണ്ട്.





