ഓപ്പറേഷൻ സൈ ഹണ്ട് : അറസ്റ്റിലായവരുടെ കൂട്ടത്തിൽ വെങ്ങോല സ്വദേശിയും


ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ നിന്നും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിൽ വെങ്ങോല സ്വദേശിയും. അറസ്റ്റിലായ മൂന്ന് പേരും വിദ്യാർത്ഥികളാണ്. കൊച്ചിയിൽ നിന്നും മാത്രം 300 അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചു പോന്നതെന്ന് പോലീസ് കണ്ടത്തി. പെരുമ്പാവൂർ സ്വദേശിക്കായുളള അന്വഷണം തുടർന്നു കൊണ്ടിരിക്കുന്നു. ഏലൂർ സ്വദേശി അഭിഷേക്, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് ഏലൂർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഹാഫിസിനെ കസ്റ്റടിയിൽ എടുക്കുന്നത് തട്ടിപ്പ് പണം പിൻവലിച്ച് ഇറങ്ങുന്നതിനിടയിലാണ്.
ഇവരുടെ അകൗണ്ടുകളിൽ നിന്നും ഇന്നലെ മാത്രം പിൻവലിച്ചത് ആറ് ലക്ഷത്തിലേറെ തുകയാണ്. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. തട്ടിപ്പ് പണം എത്തിയിരുന്നത് കോളേജ് വിദ്യാർത്ഥികളുടെ അകൗണ്ടുകളിലേക്കാണ്. ഗേമിംങ്ങിലൂടെ പണം ഉണ്ടാക്കാം എന്ന് പറഞ്ഞാണ് നിരവധി വിദ്യാർത്ഥികളുടെ അകൗണ്ട് വിവരങ്ങൾ ഇവർ വാങ്ങിയത്. അകൗണ്ടുകൾ നൽകിയ കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.


 
				 
					


