

വൈക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തോട്ടുവക്കത്താണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് ഈ അപകടം ഉണ്ടാകുന്നത്. നാട്ടുക്കാർ സംഭവം അറിയുന്നത് പുലർച്ചെയാണ്. അറിഞ്ഞയുടൻ കാർ കരക്ക് കയറ്റാനുളള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ശേഷം ഫയർ ഫോഷ്സും പോലീസും സ്ഥലത്തെത്തി. മരിച്ച വ്യക്തി ആരാണെന്ന് സ്ഥിതീകരിക്കാൻ കഴിഞ്ഞട്ടില്ല.
കാറിന്റെ രജിസ്ട്രേഷൻ ഒറ്റപ്പാലം ആയതുക്കൊണ്ട് ഒറ്റപ്പാലം സ്വദേശി ആയിരിക്കാം അപകടത്തിൽ പെട്ടതെന്ന് കരുതാം. നാളുകൾക്ക് മുൻപാണ് ഇവിടുത്തെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടിയത്. കാറിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നോ എന്നതിനുളള തിരച്ചിലാണ് ഇപ്പോൾ അവിടെ നടന്നുക്കൊണ്ടിരുന്നത്. മൃതദേഹം ഇപ്പോൾ വൈക്കത്തെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.


 
				 
					


