





ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ ഏഴ് പ്രതികളെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അറസ്റ്റ് ചെയ്തു
ഓൺലൈൻ തട്ടിപ്പിനെതിരെയുള്ള സൈ-ഹണ്ട് എന്ന പ്രത്യേക പോലീസ് ഓപ്പറേഷനിലൂടെ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേകടവ് ഭാഗത്ത് ഏലിക്കാട്ട് വീട്ടിൽ അജ്നാസ് (35),മൂവാറ്റുപുഴ മുളവൂർ സ്വദേശി മംഗളാംകുഴി വീട്ടിൽ സജാദ് (20,)മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി കൊളത്താപ്പിള്ളി വീട്ടിൽഅർഷാദ് (20),മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി പുത്തേത്ത് വീട്ടിൽ മുസ്തഫ ദാവൂദ് (22 ) മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി വലിയാലുങ്കൽ വീട്ടിൽ ഷെഫീസ് (35), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മാരിയിൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (20),മൂവാറ്റുപുഴ മുളവൂർ സ്വദേശി കറുകപ്പള്ളിയിൽ വീട്ടിൽ മുഹമ്മദ് ഷമീം (22) എന്നിവരെയാണ് മൂവാറ്റുപുഴ എസ് എച്ച് ഒ ഇൻസ്പെക്ടർ ബേസിൽ തോമസ് ,ചോറ്റാനിക്കര എസ് എച്ച് ഒ ഇൻസ്പെക്ടർ ടോണി ജെ മറ്റം, കൂത്താട്ടുകുളം എസ് എച്ച് ഒ സഞ്ജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ സാമ്പത്തിക ലാഭത്തിനുവേണ്ടി കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് ബോദ്ധ്യമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


 
				 
					


