

പാലക്കാട് തോലന്നൂരിൽ രാസവസ്ത്തുക്കളും ആയി പോയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. കൊച്ചിയിൽ നിന്നും തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. പേയ്ന്റിലും മറ്റും ഉപയോഗിക്കുന്ന രാസ വസ്തുവാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ചെറിയ രീതിയിൽ ചോർച്ച സംഭവിച്ചതിനെ തുടർന്ന് പരിസര വാസികൾക്ക് ജാഗ്രത നിർദേശം നൽകിട്ടുണ്ട്. വലിയ രീതിയിൽ ആശങ്ക പെടേണ്ടതില്ലെന്ന് ഉദ്ദോഗസ്ത്ഥർ പറഞ്ഞു. ടാങ്കർ ലോറിയുടെ ഡ്രൈവർ വലിയ അപകടങ്ങൾ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു.


 
				 
					


