

കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻ ഉപ പ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനാചരണവും ഇതോനുബന്ധിച്ച് നടത്തി. മംഗലത്തുനടയിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ടി.ജോയി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു. ലോഹിതാക്ഷൻ നായർ, സാജു പുന്നയ്ക്കൽ, ബിജു വർഗീസ്, സി.വി. എൽദോസ് എന്നിവർ പ്രസംഗിച്ചു.




 
				 
					


