

ഓപ്പറേഷൻ സൈഹണ്ടിലൂടെ കേരളത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങൾക്കായി പ്രവർത്തിക്കുന്ന വലിയ ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികളെ ഏജന്റുമാരാക്കി ‘മ്യൂൾ അക്കൗണ്ടുകൾ’ വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് സൈബർ മാഫിയ നടത്തുന്നത്.


സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തി നൽകാൻ ക്യാബസുകൾ കേന്ദ്രീകരിച്ച് ഏജന്റുമാർ. സൈബർ മാഫിയയുടെ കണ്ണികളായി മാറിയ വിദ്യാർത്ഥികളെയാണ് ഏജന്റുമാരായി നിയമിക്കുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണങ്ങൾ പിടിക്ക പെടാതിരിക്കാൻ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾ ആക്കി എടപാടുകൾ നടത്തുന്നു.


ഓപ്പറേഷൻ സൈഹണ്ടിലൂടെ സംസ്ഥാന്നത്ത് ഇതുവരെ അറസ്റ്റിലായത് 280 ൽ അതികം ആളുകളാണ്. ഇതിൽ എഴുപത് ശതമാനവും യുവാക്കളാണ്. അതിൽ പകുതിയിലേറെ വിദ്യാർത്ഥികളാണ്. പലരുടെയും ബാങ്ക് ബാലൻസ് ലക്ഷങ്ങളാണ്. കൊച്ചിയിൽ പിടിയിലായ വിദ്യാർത്ഥികളുടെ കയ്യിലൂടെ കഴിഞ്ഞ കുറച്ച് നാളുകളിൽ ഒഴുകിയത് കോടികളാണ്. മണി ചെയിൻ മാത്രകയിൽ കണ്ണികൾ ചേർത്താണ് മാഫിയയുടെ പ്രവർത്തനം. മാഫിയ സംഘത്തിന് അകൗണ്ടുകൾ വിറ്റവർ തന്നെ അവരുടെ ഏജന്റുമാരായി മാറുന്നതാണ് രീതി. സംസ്ഥാന വാപകമായി ആയിരത്തിലേറെ വിദ്യാർത്ഥികൾ തട്ടിപ്പിന്റെ ഏജന്റുമാരായി മാറിട്ടുണ്ടെന്നാണ് വിവരം. ഇതുവരെ 50ൽ ഏറെ മലയാളി യുവാക്കളാണ് അറസ്റ്റിലായത്.





