CRIMEKERALA

ആറ് വയസുക്കാരിയുടെ കൊലപാതകം, അച്ഛനും രണ്ടാനമ്മയ്ക്കും ജീവപരിയന്തം

കോഴിക്കോട്ടെ ആറ് വയസുക്കാരിയുടെ കൊലപാതകത്തിൽ അച്ഛൻ സുബ്രമണ്യൻ നബൂതിരിക്കും രണ്ടാനമ്മ റമ്ല ബീ​ഗം എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചിരിക്കുകയാണ് ഹൈക്കോടതി. 2013 ഏപ്രിൽ 29 നാണ് ഈ പെൺകുഞ്ഞിനെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയത്.

കീഴ് കോടതി ഇവരെ രണ്ടും മൂന്നും വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇവർക്കെതിരെ കൊലപാതക കുറ്റം കണ്ടെത്താന്നുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കീഴ് കോടതി ഇവർക്കെതിരെ കഠിന തടവിന് വിധിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തുക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകിയത്. മാത്രവുമല്ല, രണ്ട് ലക്ഷം രൂപ പിഴ അടക്കണം എന്നും വിധിച്ചു. പിഴ അടക്കാത്ത പക്ഷം കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും എന്ന് വ്യക്തമാക്കി.

കേസിലെ ദൃക്സാക്ഷിയായ 10 വയസുക്കാരന്റെ മൊഴി പരി​ഗണിക്കാതെയാണ് കീഴ് കോടതി ആദ്യം വിധി നിശ്ചയിച്ചത്. രാവിലെ രണ്ട് പേരേയും ഹൈക്കോർട്ടിൽ ഹാജരാക്കിയിരുന്നു. പ്രോസിക്കൂഷന്റെ ഭാ​ഗത്ത് നിന്നും വധശിക്ഷയാണ് ആവിശ്യപ്പെട്ടതെങ്കിലും, ജീവപര്യന്തം കഠിന തടവാണ് ഹൈക്കോടതി വിധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button