

ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്നയാൾ പിടിയിൽ. കണ്ണൂർ ചിറക്കൽ വളപട്ടണം സെയ്ബു മൻസിലിൽ ഷാഹിർ (34) നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. സ്റ്റാന്‍റില്‍ നിന്ന് തിരക്കുള്ള ബസിൽക്കയറി യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റില്‍ നിന്ന് അങ്കമാലി സ്വദേശിയുടെ മൊബൈൽ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ സമാനമായ മോഷണത്തിന് കേസുണ്ട്. ഈ മേഖലയിൽ നിന്ന് കൂടുതൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐമാരായ പ്രദീപ് കുമാർ, എസ്.ദേവിക, എ.എസ്.ഐ റജിമോൻ, സി.പി.ഒ മാരായ അലി, അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.