പാങ്കോട് പി പി റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു








പാങ്കോട് ആശ്രമം പടിക്ക് സമീപം അരിയുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ മനോജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കുമരകത്തു നിന്ന് പെരുമ്പാവൂരിലെ അരിമില്ലിലേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് മറിഞ്ഞത്.
ലോറിയുടെ ഓയിൽ ടാങ്ക് പൊട്ടി റോഡിൽ ഓയിൽ പരന്നിരുന്നു. നെല്ല് ചാക്കുകൾ മറ്റൊരു ലോറിയിലേക്ക് നീക്കം ചെയ്തശേഷം
ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി .
ഇന്ന് വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം.ലോറി കയറ്റം കയറി വരുന്നതിനടയിൽ പോക്കറ്റ് റോഡിൽ നിന്നും കാർ വരുന്നത് കണ്ട് നിയന്ത്രിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഡ്രൈവർ പറയുന്നു . മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടില്ല.
സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ പട്ടിമറ്റം ഫയർ ഫോഴ്സ് എത്തി ശക്തിയായി വെള്ളം പമ്പ് ചെയ്ത് റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്തു
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സതീഷ് ചന്ദ്രൻ , കെ എം. ബിബി, വി.ജി. വിജിത് കുമാർ, എസ്. വിഷ്ണു. കെ.ജെ.ജേക്കബ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



