LOCAL

പാങ്കോട് കാവിലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ

പാങ്കോട് ശ്രീഭ​ഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാ​ഗമായി നടക്കുന്ന പൊങ്കാലവഴിപാടിൽ പങ്കെടുത്ത് അനു​ഗ്രഹം തേടിയെത്തിയത് നൂറ് കണക്കിന് ഭക്തരാണ്.വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ക്ഷേത്രം തന്ത്രി ഭണ്ഡാരഅടുപ്പിൽ അ​ഗ്നിപകർന്നതോടെ ക്ഷേത്രപിരസരം ഹോമസമാനമായ അന്തരീക്ഷമായി മാറി.ഭക്തിപൂർവ്വം തയ്യറാക്കിയ ദേവിയുടെ ഇഷ്ടനിവേദ്യങ്ങൾ ഭക്തർ ദേവിയ്ക്കായി സമർപ്പിച്ചു.

വീ‍ഡിയോ

തന്ത്രി പുലിയന്നൂർ മുരളീ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ഉത്സവചടങ്ങുകൾ 25 ശനിയാഴ്ച്ചയോടെ പരിസമാപിക്കും.ശനിയാഴ്ച്ച വൈകീട്ട് 6 ന് ലളിതാസഹസ്രനാമാർച്ചന,തുടർന്ന് ദീപാരാധന രാത്രി 7.30 ന് പാങ്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ​ക്ഷേത്രത്തിൽ നിന്നും താലം വരവ്,തുടർന്ന് ചെണ്ടമേളം,പ്രസാദഊട്ട്, രാത്രി 9.30 ന് കോട്ടയം ഉർവശീ തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നൃത്തനാടകം-ഇന്ദ്രവല്ലരീയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button