



പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഇരുപതാമത് കുംഭരണി സംഗീതോത്സവം പ്രശസ്ത കഥകളി കലാകാരി അഡ്വ. രഞ്ജിനി സുരേഷ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് സി.ജി. സതീഷ് കുമാർ, സെക്രട്ടറി സി. ശ്രീനി, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
രാവിലെ തുടങ്ങിയ സംഗീതോത്സവത്തിൽ നിരവധി കലാകാരന്മാർ സംഗീതാർച്ചന നടത്തി.

