







കോലഞ്ചേരി: കടയിൽ കയറി സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പുത്തൻകുരിശ് പോലീസ് പിടികൂടി. പത്തനംതിട്ട ആറൻമുള സ്വദേശി ശ്രീനാഥി (36) നെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്. അപകടത്തിൽ പരിക്കേറ്റിട്ടുള്ള, പുളിഞ്ചുവടിൽ ബേക്കറി നടത്തുന്ന പെരിങ്ങോൾ സ്വദേശിയായ 49 വയസ്സുള്ള സാറാക്കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കടയിൽ സാധനങ്ങൽ വാങ്ങാനെന്ന രീതിയിൽ എത്തിയ പ്രതി സാറാക്കുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കഴുത്തിന് നേരെ വീശിയ ആയുധം തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇവരുടെ ഇടതുകൈക്കും കഴുത്തിനും മുറിവേറ്റു. അക്രമാസക്തനായ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് മോഷണശ്രമമാണോ എന്ന് അറിയുവാൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു

