KERALAUncategorized
വട്ടം ചാടിയ ഉടുമ്പിനെ രക്ഷിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന യുവതിയ്ക്ക് പരിക്ക്






വടവുകോട്: ഓട്ടോറിക്ഷയ്ക്ക് വട്ടം ചാടിയ ഉടുമ്പിനെ രക്ഷിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ഗുരുതരമായ പരിക്ക് വടവുകോട് പള്ളിക്ക് സമീപം ശനിയാഴ്ച്ച രാവിലെയാണ് സംഭവം. പുത്തൻകുരിശ് മോനിപ്പിള്ളിയിൽ അനില മാണിയാണ് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിയിലുള്ളത്
അനില ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേയ്ക്കാണ് അപ്രതീക്ഷിതമായ ഉടുമ്പ് വന്നത്. ഉടുമ്പിനെ രക്ഷിക്കാൻ വേണ്ടി വെട്ടിച്ചപ്പോഴാണ് വാഹനം തലകീഴായി മറിഞ്ഞത്.ഐസ് ക്യൂബുകൾ വിതരണത്തിനായി പോകുന്ന വഴിയാണ് അപകടമുണ്ടായത്.



