കിങ്ങിണിമറ്റം റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണാഘോഷവും നടത്തി










കോലഞ്ചേരി: കിങ്ങിണിമറ്റം റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണാഘോഷവും പൂതൃക്ക പഞ്ചായത്ത് ബഡ്സ് സ്കൂളിൽ നടത്തി. രാവിലെ ഓഫിസ് മന്ദിരത്തിൽ പതാക ഉയർത്തി ഓണപ്പൂക്കളം ഒരുക്കി. ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഓണാഘോഷത്തിൽ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങൾക്ക് ശേഷം ഓണാഘോഷത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു അസോസിയേഷൻ പ്രസിഡണ്ട് പ്രദീപ് എബ്രഹാം അധ്യക്ഷത വഹിച്ചു .
അസോസിയേഷൻ രക്ഷാധികാരിയും കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറിയുമായ ജോയ് പി ജേക്കബ് വിദ്യഭ്യാസ അവാർഡുകളും മത്സര വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. ബഡ്സ് സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ എൻ വി കൃഷ്ണൻകുട്ടി ,ടി വി രാജൻ, അഡ്വ. ബിജു കെ ജോർജ് സ്കൂൾ ടീച്ചർ അശ്വതി, ഭാരവാഹികളായ നിബു കെ കുര്യാക്കോസ്, ഡോ. തമ്പി ജോർജ്ജ്, പൗലോസ് എ ജെ , എൻ പി സുരേന്ദ്രൻ , ബിൻസി പോൾ , ജോർജുകുട്ടി വി പി സണ്ണി എം എ, സാജു എം ചെറിയാൻ, കൃഷ്ണൻകുട്ടി കെ എ , പോൾ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
തൂശനിലയിലെ ഓണ സദ്യയോടെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രദീപ് അബ്രാഹാം, സെക്രട്ടറി പോൾ പീറ്റർ , ട്രഷറാർ ജോർജ്ജ്കുട്ടി വി പി എന്നിവരെ തിരഞ്ഞെടുത്തു.