LOCAL
മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ തിമിര പരിശോധന ക്യാമ്പ്


കോലഞ്ചേരി : എം. ഒ. എസ്.സി. മെഡിക്കൽ കോളേജ് നേത്ര ചികിത്സാ വിഭാഗത്തിന്റെആഭിമുഖ്യത്തിൽ 26.03.2023 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ 12.00 വരെ സൗജന്യ തിമിര പരിശോധന ക്യാമ്പ് നടത്തുന്നു.
കണ്ണിന് കാഴ്ചവൈകല്യം നേരിടുന്നവരും,തിമിരം മൂലം കാഴ്ചക്കുറവ് അനുഭവിക്കുന്നവർക്കും, പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയക്കുള്ള അവസരം ലഭ്യമാക്കുന്നതുമാണ്.
ക്യാമ്പിൽ പങ്കെടുക്കുവാൻ വരുന്നവർ നിർബന്ധമായും റേഷൻ കാർഡിന്റെയും, ആധാർ കാർഡിന്റെയും കോപ്പി കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക്
0484-2885258, 2885254 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.