

പട്ടിമറ്റം: മൺമറഞ്ഞ നേതാക്കളുടെ ഓർമ്മ ദിനാചരണം നടത്തി പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനവും ആണ് ബ്ലോക്ക് പ്രസിഡണ്ട് കെ വി എൽദോയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി സിപി ജോയ് ഓർമ്മദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.


ഭാരവാഹികളായ കെ കെ പ്രഭാകരൻ, ജെയിംസ് പാറേക്കാട്ടിൽ, ഹനീഫ കുഴിപ്പിള്ളി, കെജി മന്മഥൻ, എം കെ വേലായുധൻ, അനീഷ് പുത്തൻപുരയ്ക്കൽ, തമ്പി അമ്പലത്തിങ്കൽ, കെ എം സലിം, പി ജി വാസുദേവൻ, എവി ഏലിയാസ്, സാജു വർഗീസ്, എം പി ജോസഫ് ഏലിയാസ് ഉറുമ്പത്ത്, ശ്രീധരൻ പുന്നൂർക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.





