

വക്കീലിനെ മർദ്ദിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ.എടയപ്പുറം കാട്ടുപറമ്പിൽ ഇബ്രാഹിം നിയാസ് (36) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഡ്വക്കേറ്റ് ശരത് ചന്ദ്രനെയാണ് മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്നത്. ഫെബ്രുവരി 16 ന് രാത്രി 11 ന് ആണ് സംഭവം.
ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന വക്കിലിനെ , ഇയാളും കുട്ടാളികളും ഓട്ടോയുമായി വന്ന് കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ഒന്നരപ്പവന്‍റെ മാലയും, മൊബൈൽ .ഫോണും, 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു. പ്രതികൾ പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ആറ് കേസുകളുണ്ട്. ഓട്ടോ പോലിസ് കണ്ടെടുത്തു. ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്..ഐ സി.ആർ ഹരിദാസ്, എസ്.സി.പി.ഒ ഷൈജ ജോർജ് സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു