അത്യപൂർവ രോഗം ചന്ദ്രന്റെ ജീവൻ നിലനിർത്താൻ സുമനസുകൾ കനിയണം








അത്യപൂർവ രോഗം ചന്ദ്രന്റെ ജീവൻ നിലനിർത്താൻ സുമനസുകൾ കനിയണം.മസ്ക്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ച് ഇടപ്പിള്ളി അമൃത ആശുപത്രയിൽ ചികിത്സയിലാണ് പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ. ആലുവ എൻ.എ.ഡി സ്വദേശിയാണ്.
ചികിത്സയ്ക്ക് പണം കണ്ടെത്താൻ വീടുവിറ്റാണ് പട്ടിമറ്റത്ത് എത്തിയത്. അസുഖത്തെ പിടിച്ചു നിർത്താനുള്ള ഏക ചികിത്സ എൻസൈം റീപ്ളേസ്മെന്റ് തെറാപ്പിയാണ്. ഇതിന് ആവശ്യമായ മരുന്ന് അമേരിക്കയിൽ മാത്രമാണുള്ളത്. രണ്ട് ഡോസ് മരുന്നാണ് ഒരു മാസം വേണ്ടി വരുന്നത്. ഒരു ഡോസിന് 10 ലക്ഷം രൂപയാണ് വിലവരുന്നത്.
അനാഥായത്തിലെ അന്തേവാസിയായിരുന്ന ചന്ദ്രന് ഭാര്യയും 10ഉം 8 ഉം വയസായ കുട്ടികളുമുണ്ട്. ശരീരത്തിലെ മസിലുകൾ ശോഷിക്കുന്നതാണ് രോഗം. ചന്ദ്രനും ഭാര്യയും ചികിത്സക്കായി ആശുപത്രിയിലായതിനാൽ കഴിഞ്ഞ ഒരു വർഷമായി കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. ബൈപാബ് മെഷീൻ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
സർക്കാർ മൂന്ന് ഘട്ടങ്ങളിലായി സ്പെഷ്യൽ ഓർഡർ വഴി ഒന്നര കോടി രൂപയുടെ മരുന്ന് ലഭ്യമാക്കിയതിനാൽ ജീവൻ നിലനില്ക്കുന്നുണ്ട്. തുടർന്നുള്ള ചികിത്സയ്ക്ക് സുമനസുകളുടെ സഹായമാണ് വേണ്ടത്. ഇതിനായി ഭാര്യ കെ.ജി. കാർത്തിയുടെ പേരിൽ എസ്.ബി.ഐ തൃപ്പൂണിത്തുറ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 67315313330, ഐ.എഫ്.എസ്.സി കോഡ് SBIN70156 കൂടാതെ ജി. പെ നമ്പറായ 9048500826 പണം അയക്കാവുന്നതാണ്.

