KERALA
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പുത്തൻകാവ് ഭഗവതിയുടെയും, ഗണപതിയുടെയും ബാലാലയ പ്രതിഷ്ഠയും അനുജ്ഞ ചടങ്ങും നടന്നു








പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭഗവതിയുടെയും ഗണപതിയുടെയും ബാലാലയ പ്രതിഷ്ഠ നടന്നു.
കാലപ്പഴക്കത്തിൽ ജീർണ്ണത സംഭവിച്ച ശ്രീകോവിലും, നമസ്കാര മണ്ഡപവും, ചുറ്റമ്പലവും ആണ് പുതുക്കി പണിയുന്നത്.
തച്ചുശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് തയ്യാറാക്കിയ പ്ലാൻ പ്രകാരം കൃഷ്ണ ശിലയും തടിയും ചെമ്പോലയും ഉപയോഗിച്ച് ആരംഭിക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ആരംഭം ആണ് ഇന്ന് നടന്ന ബലാലയ പ്രതിഷ്ഠയും അനുജ്ഞ ചടങ്ങും.
ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന ദേവൻ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി തോറ്റമറ്റം ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു.