



പിറവം : പാമ്പാക്കുട വലിയ പള്ളിയിൽ വെച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനവും ഇന്ത്യൻ ക്രിസ്ത്യൻ മൂവ്മെന്റ്, ഓർബിസ് ലൈഫ് ഹെൽത്ത് കെയർ എന്നിവയുടെ നേതൃത്വത്തിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ വെച്ച് വേൾഡ് ബോക്സിങ് ചാമ്പ്യൻ കെ എസ് വിനോദ് ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ബേസിൽ ജോർജ്, പ്രസ്ഥാനം ജനറൽ സെക്രട്ടറി എൽദോസ് പുള്ളോർമഠം, ജോ. സെക്രട്ടറി ആൽഡ്രിൻ ബെന്നി, ട്രഷറർ ബേസിൽ സജി എന്നിവർക്ക് സ്പോർട്സ് കിറ്റ് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.


മലങ്കര മൽപ്പാൻ വന്ദ്യ ജോൺസ് എബ്രഹാം റീശ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഹൈക്കോർട്ട് ജഡ്ജ് എസ് നഗരേഷ് ഉദ്ഘാടനം നിർവഹിച്ചു, ഫാ. പോൾ ജോൺ, ഫാ. തോമസ് ബേബി, ഇന്ത്യൻ ക്രിസ്ത്യൻ മൂവ്മെന്റ് പ്രസിഡണ്ട് ഡോ. ജോൺ ജോസഫ് ഐആർഎസ്, സെക്രട്ടറി അഡ്വ. കെ വി സാബു, വി കെ വർഗീസ്, ആൻഡ്രോൺ കുന്നേൽ, ഡോ.സ്റ്റീവ് എന്നിവർ സംസാരിച്ചു.