KERALA
വൻമരം കടപുഴകിവീണത് വീട്ടുമുറ്റത്തേയ്ക്ക്. ഒഴിവായത് വലിയ അപകടം








കടയിരുപ്പ് വലമ്പൂരിന് സമീപം നരച്ചിലംകോട് കോളനിയിൽ ബേബിയുടെ വീടിന് സമീപം നിന്ന തേക്കുമരം മറിഞ്ഞ് വീണ് മതിൽ തകർന്നു.
വീടിന് എതിർ വശത്തായി മുറ്റത്തേയ്ക്ക് മറഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇവിടെ ഇതരസംസ്ഥാന കുടുംബം വാടക്യ്ക്ക് താമസിക്കുകയാണ്.
ശക്തമായ കാറ്റിലാണ് മരം മറിഞ്ഞ് വീണത്. ഈ സമയത്ത് കുട്ടികളടക്കം വീടിനകത്ത് ഉണ്ടായിരുന്നു.
സമീപത്തായി മറ്റൊരു വലിയ മരവും അപകട ഭീഷണിയായി നിൽക്കുന്നുണ്ട്.

