KERALA
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസേഴ്സ് പരിശിലനം പട്ടിമറ്റത്ത് ആരംഭിച്ചു


അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസേഴ്സ് (ASTO) കോഴ്സിൻ്റെ രണ്ടാം ഘട്ട പരിശീലനം പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ ജില്ല ഫയർ ഓഫീസർ കെ. ഹരികുമാർ ഉത്ഘാടനം ചെയ്തു.
സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ അദ്ധ്യക്ഷനായിരുന്നു.
12 സീനിയർ ഫയർ ആൻറ് റെസ്ക്യു ഓഫീസർമാരുടെ പരിശീലനം 2 മാസം കൊണ്ട് പൂർത്തിയാകുന്നതോടെ 12 പുതിയ അസി: സ്റ്റേഷൻ ഓഫീസർമാർ സേനയുടെ ഭാഗമാകും.
പരിശീലനത്തിൻ്റെ ഭാഗമായി വിവിധ വ്യവസായശാലകൾ, ബഹുനില മന്ദിരങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റൂറ്റ് ഓഫ് മാനേജ്മെൻ്റ് (IMG) എന്നിവടങ്ങളിൽ പ്രായോഗിക പരിശീലനം ഉണ്ടാകും.
ജോസഫ് ജയ്സൺ ,കെ.കെ.ശ്യാംജി എന്നിവർ സംസാരിച്ചു.