





2024-25 വർഷം കെട്ടിട നികുതി പിരിവിൽ 100% എന്ന നേട്ടം കൈവരിച്ച് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും നികുതി പിരിച്ചെടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് നികുതി പിരിവിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഡിസ്മാന്റിൽ ചെയ്ത ഒരു മൊബൈൽ ടവറിന്റെയും നികുതി തീർച്ചയായും അടക്കില്ല എന്ന് നിലപാടെടുത്ത രണ്ടോ മൂന്നോ കെട്ടിട ഉടമകളുടെയും ഒഴികെ മുഴുവൻ നികുതിയും പഞ്ചായത്തിന് പിരിച്ചെടുക്കാൻ സാധിച്ചു.
മേൽപ്പറഞ്ഞവരുടെ നികുതി പിരിക്കുന്നതിന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതോടെ കൂടി 100% നികുതി പിരിവ് എന്ന നേട്ടത്തിലേക്ക് പഞ്ചായത്ത് എത്തുകയായിരുന്നു. യഥാസമയം നികുതി അടയ്ക്കാത്ത നികുതിദായകർക്കെതിരെ കർശന നടപടിയെടുക്കുവാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.
അതിനാൽ വരും വർഷങ്ങളിലും ഈ നേട്ടം കൈവരിക്കാൻ കഴിയും എന്ന് തന്നെയാണ് കണക്കാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് പറഞ്ഞു.



