KERALA

വാട്ടർ അതോററ്റിയുടെ പൈപ്പ് പൊട്ടി; പാഴാകുന്നത് കുടിവെള്ളം

പഴന്തോട്ടം പറക്കോട് കവലയ്ക്ക് സമീപം വാട്ടർ അതോററ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ട് ​ദിവസമായി. അധികൃതരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ.

പറക്കോട് പ്രധാന റോഡിന്റ നടുഭാ​ഗത്ത് പൊട്ടിയ പൈപ്പിൽ നിന്നും വലിയതോതിലാണ് വെള്ളം ഒഴുകുന്നത്.

നേരത്തേ ഇതിന് മുൻഭാ​ഗത്തായി ഇതേരീതിയിൽ പൊട്ടിയ ഭാ​ഗം ആഴ്ച്ചകൾ കഴിഞ്ഞാണ് നന്നാക്കാനെത്തിയതെന്നും നാട്ടുകാർ പറഞ്ഞു.സമാനമായ രീതിയിൽ തുടർച്ചയായി ഈ പ്രദേശത്ത് ഇത് നിത്യ സംഭവമായെന്നും നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button