വാഴക്കുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ


ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ. തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷ് (30) നെയാണ് പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തത്. ചെമ്പറക്കി നാല് സെന്റ് കോളനി ഭാഗത്ത് പാറക്കാട്ടുമോളം വീട്ടിൽ അനുമോൾ ആണ് കൊല്ലപ്പെട്ടത്. 24 ന് ആണ് സംഭവം.


പാറക്കാട്ടുമോളം വീട്ടിൽ വച്ച് തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകൾക്കും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ ആലുവ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
ഇൻസ്പെക്ടർ ആർ. മനോജ് കുമാർ, എസ്.ഐമാരായ പി.എം റാസിക്ക്, സി.എ ഇബ്രാഹിം കുട്ടി, എ.എസ്.ഐ എ.എച്ച് അജിമോൻ, സീനിയർ സി.പി.ഒ മാരായ കെ.കെ.ഷിബു, സി.എം. കരീം, കെ.ബി മാഹിൻ ഷാ, പി.കെ. റെജിമോൻ സി.പി.ഒ മാരായ കെ.ആർ. വിപിൻ , ആരിഷാ അലിയാർ സാഹിബ്, എസ്. സന്ദീപ് കുമാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുള്ളത്.