KERALA

പുതുവത്സാരാഘോഷം പോലീസ് നിരീക്ഷണത്തിൽ.പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്

റൂറൽ ജില്ലയിലെ പുതുവത്സാരാഘോഷം പോലീസ് നിരീക്ഷണത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി നേതൃത്വത്തിൽ 1500. പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും.

പ്രധാന ഇടങ്ങളിൽ മഫ്ടി പോലീസിന്‍റെ സാന്നിധ്യമുണ്ടാകും.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവധിക്കില്ല. പാർട്ടികളും മറ്റും പോലീസ് നിരീക്ഷണത്തിലായിരിക്കും.

പാർട്ടികളിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്.

പങ്കെടുക്കുന്നവരുടെ പേര് വിവരം ഉൾപ്പെടുന്ന കാര്യങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്. ആഘോഷങ്ങൾ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനുകളിലും നൽകേണ്ടതാണ്.

പോലീസിന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടായിരിക്കണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. മദ്യവും മയക്കുമരുന്നും പിടികൂടുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാർ പിടിച്ചു പറിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ, തുടങ്ങിയ മുൻകാല കുറ്റവാളികളും, സാമൂഹ്യ വിരുദ്ധരും, വിവിധ കേസുകളിൽ ജാമ്യമെടുത്തിട്ടുള്ളവരും പോലീസ് നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button