ഫാൻമെയ്ഡ് പോസ്റ്റർ നിർമ്മിച്ച് ആടുജീവിതത്തിന്റെ ഭാഗമാകാൻ അവസരം


ബ്ലെസ്സി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ 2024 ഏപ്രിൽ 10 മുതൽ തിയറ്ററുകളിൽ എത്തും.ബെന്യമിൻറെ പ്രശസ്‌ത നോവൽ ആടുജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ ഭാഗമാകാൻ ആരാധകർക്കും അവസരം.ആരാധകർ ചെയ്യേണ്ടത് ഇത്ര മാത്രം , ഈ ചിത്രത്തിൻറെ ഫാൻമേയ്ഡ് പോസ്റ്റർ നിർമിച്ചു ഫാൻ ആർട്സ് ഈവെൻന്റിൽ പങ്കെടുക്കുക.
ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നതു മുതൽ വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്തു നിന്നും ഉള്ളത്.ചിത്രത്തിന്റെ റിലീസ് ചെയ്ത പോസ്റ്ററുകൾ ഇതിനോടകം എല്ലാം വലിയ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരുപാട് ഫാൻ മേയ്ഡ് പോസ്റ്ററുകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.ആടുജീവിതത്തിന്റെ അണിയറ പ്രവർത്തകർ ആരാധകർക്ക് കൊടുക്കുന്ന സുവർണ്ണ അവസരമാണ് ഇത് .ആകർഷകമായാ പോസ്റ്ററുകൾ നിർമിച്ചു thegoatlifeposter@ gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.
ഹിന്ദി ,തമിഴ് ,തെലുങ്ക് ,കന്നഡ എന്നീ ഭാഷകളിലേക്കും ആടുജീവിതം ഒരുങ്ങുന്നു.