മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാകാർണിവെലിന് തുടക്കമായി


മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാകാർണിവെലിന് തുടക്കമായി. 110 ഏക്കർ വിസ്തൃതിയുള്ള മണപ്പാട്ടുചിറയ്ക്കു ചുറ്റും ഒരുക്കിയിരിക്കുന്ന വിവിധ വർണങ്ങളിലുള്ള 10,023 നക്ഷത്രങ്ങളാണ് നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ പ്രധാന ആകർഷണം. പുതുവർഷം വരെ മലയടിവാരം ഇനി ആഘോഷങ്ങൾക്കു വേദിയാകും. മണപ്പാട്ടുചിറയ്ക്കു സമീപമുള്ള ഗ്രൗണ്ടിൽ അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ് കോർട്ട്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുണ്ട്. മൈതാനത്ത് ദിവസവും വൈകിട്ട് സാംസ്‌കാരിക സമ്മേളനവും തുടർന്ന് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് 6.30 മുതൽ 11.30 വരെയാണ് മെഗാ കാർണിവൽ.എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കാർണിവൽ കാണാനെത്തുന്നത്. റോജി എം ജോൺ എംഎൽഎ നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺനിർവഹിച്ചു. മലയാറ്റൂർ ജനകീയ വികസന സമിതിയും പഞ്ചായത്തും സംയുക്തമായാണു കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. 60 അടി ഉയരത്തിലുള്ള പാപ്പാഞ്ഞി നക്ഷത്ര തടാകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നക്ഷത്ര തടാകത്തിനു മുകളിൽ ഉയർന്ന സ്ഥലത്തു ദൂരെ നിന്നു കാണാവുന്ന വിധത്തിലാണ് പാപ്പാഞ്ഞിയെ സ്ഥാപിച്ചിട്ടുളളത്. പുതുവർഷ പിറവിയോടനുബന്ധിച്ച് 31ന് രാത്രി 12നു ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കും. അതോടെ കാർണിവെലിന് സമാപനമാകും
2015 മുതലാണ് മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാകാർണിവെൽ ആരംഭിച്ചത്