LOCAL
ഊരമനയിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു
ഇടിയുടെ ആഘാതത്തിൽ ബസ്സിലെ ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീണു






ഊരമനയിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറോളം പേർക്ക് പരുക്ക്. പിറവം കോലഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന മിഖായേൽ ബസ് ആണ് ഇന്ന് വൈകിട്ട് 3.45 ഓടെ ഊരമന നാച്ചേരിത്താഴത്ത് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീണെങ്കിലും ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.