LOCAL
തലയിൽ തടി വീണ് മരംവെട്ട് തൊഴിലാളി മരിച്ചു


കോലഞ്ചേരി: പുരയിടത്തിൽ മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ തടി തലയിൽ വീണ് മരംവെട്ട് തൊഴിലാളി മരിച്ചു. വടയമ്പാടി കൊച്ചടിക്കുന്നേൽ ഹരിദാസ് (56) അന്തരിച്ചു.ബുധനാഴ്ച രണ്ട് മണിയോടെ കോലഞ്ചേരി മാങ്ങാട്ടൂർ ഭാഗത്ത് ജോലിചെയ്യുന്നതിനിടയിലായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല. ഐൻ ടി യു സി മരംവെട്ട് തൊഴിലാളി യൂണിയൻ ചൂണ്ടി യൂണിറ്റ് അംഗമാണ്. ഭാര്യ: ശോഭന (വാട്ടർ അതോറിട്ടി ആലുവ) മുളളരിങ്ങാട് കപ്ലിങ്ങാട്ട് കുടുംബാംഗം. മക്കൾ: അരുൺ, അർജുൻ .സംസ്കാരം വൈകീട്ട് 4ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച 4 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.