LOCAL
കുടിവെള്ള പദ്ധതിയുടെ ഉത്ഘടനവും വാർഷികാഘോഷവും


വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ ധനസഹായത്തോടെ വെണ്ണിക്കുളം ഫെയിത്ത് ഇന്ത്യയിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘടനം നടന്നു. ചടങ്ങിൽ ഫെയ്ത്ത് ഇന്ത്യ പ്രസിഡന്റ് പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷപരിപാടി മാനേജർ പി. എൻ സമ്പദ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പി സേതുരാമൻ ഐപിഎസ് മുഖ്യ അഥിതിയായി. വാർഡ് മെമ്പർ മനു എം എൻ , ബിനീറ്റോ ചാക്കോ,ഡോ ജോൺ തോമസ്, തുടങ്ങിയവർ പങ്കെടുത്തു. കോർഡിനേറ്റർ മോൾസി ജോസഫ് സ്വാഗതവും ടി എം വർഗീസ് നന്ദി യും പറഞ്ഞു. തുടർന്ന് ഓട്ടീസം ബാധിച്ച സുജിത് കൃഷ്ണന്റെ ടാലെന്റ്റ് ഷോയും കുട്ടികളുടെ കലാപരിപാടികളും നടന്നു.

