

നെടുമ്പാശ്ശേരി ചെങ്ങമനാട് പുത്തൻതോട് ഭാഗത്ത് 20 ലക്ഷത്തോളം വില വരുന്ന കസ്തൂരി വിൽപ്പനയ്ക്ക് ശ്രമിക്കുകയായിരുന്ന 4 പേരെ വനം വകുപ്പ് അധികൃതർ പിടികൂടി.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കസ്തൂരി മാനിൽ നിന്ന് ശേഖരിച്ചവയാണ് വിൽപ്പന നടത്താൻ ശ്രമിച്ചത്.കസ്തൂരി വാങ്ങുന്നതിനും വിൽക്കുന്നതിനും എത്തിയവരോടൊപ്പം ഇടനിലക്കാരുമടങ്ങുന്ന 4 പേരാണ് പിടിയിലായത്.


വിനോദ്, സുൽഫി, ശിവജി, അബൂബക്കർ എന്നീ 4 പേരെയാണ് അധികൃതർ പിടികൂടിയത്.
പുത്തൻതോട് ഭാഗത്തെ ഒരു വീട്ടിൽ വെച്ച് 4 പേരും സംഗമിക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ സുരേഷ് ബാബുവിന്റെ ന്റെ നേതൃത്തിൽ 20 ഓളം പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.