

കേരള മെഡിക്കൽ സംഘടനയായ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ്റെ ഉടമസ്ഥതയിലുള്ള വരിക്കോലി കെമിസ്‌റ്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷനും സംയുക്തമായി ചേർന്ന് വരിക്കോലി കെമിസ്ററ് ഫാർമസി കോളേജിൽ വച്ച് ജനുവരി 18 ശനിയാഴ്ച രാവിലെ 9 മണി മുതൽ ദേശീയ ഫാർമ സെമിനാറും അവാർഡ് ദാന ചടങ്ങും നടത്തുന്നു.


കേരള ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് ഉത്ഘാടനം ചെയുന്ന സെമിനാറിൽ ഔഷധ നിർമ്മാണ- വ്യാപാര- വാണിജ്യമേഖലകളിൽ ഏറ്റവും വികസന സാദ്ധ്യതയുള്ള കേരളത്തിലെ മരുന്നു വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടുന്നു.
മരുന്ന് വ്യാപാര മേഖലകളിൽ പതിറ്റാണ്ടുകളായി പ്രവർത്തന മികവ് പതിപ്പിച്ച AKCDA സംസ്ഥാന പ്രസിഡൻറ് ശ്രീ. എൻ. മോഹനൻ, സംസ്ഥാന ഡ്രഗ്ഗ് കൺട്രോളർ ഡോ. കെ സുജിത് കുമാർ, ഫാർമസി മേഖലയിൽ മികച്ച സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ഡോ. എം. സബിത എന്നിവരെ ചടങ്ങിൽ അവാർഡ് നൽകി ആദരിക്കുന്നു.
ചടങ്ങിൽ സംസ്ഥാന ഡ്രഗ് കൺട്രോളർ ഡോ. കെ. സുജിത് കുമാർ, IPA സംസ്ഥാന പ്രസിഡൻറ് ഡോ. പി ജയശേഖർ, KSDP മാനേജിംഗ് ഡയറക്ടർ ശ്രീ ഇ എ സുബ്രഹ്മണ്യൻ, കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സി വിജയരാഘവൻ, IPA ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ശ്രീ സാജു ജോൺ, IPA സംസ്ഥാന സെക്രട്ടറി ഡോ. ജോൺ ജോസഫ്, അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. എം സബിത, കേരള മെഡിക്കൽ നിർമ്മാണ സംഘടന പ്രസിഡണ്ട് ശ്രീ.പുരുഷോത്തമൻ, കെമിസ്റ്റ് കോളേജ് ഓഫ് ഫാർമസി ജനറൽ സെക്രട്ടറി ശ്രീ. എം ശശിധരൻ എന്നിവർ സംസാരിക്കുന്നു.
തുടർന്നു നടക്കുന്ന സെമിനാറിൽ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ശ്രീ. സാജു ജോൺ, ഓക്സേഷ്യ ഫാർമസ്യൂട്ടിക്കൽ എം ഡി വി വിജയകുമാർ, പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജിൽ കുമാർ, മുൻ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. എം ആർ പ്രദീപ്, AKCDA സംസ്ഥാന സെക്രട്ടറി എൻ ആർ ജയരാജ്, IPA ട്രഷറർ ഷിസി എന്നീ പ്രമുഖർ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്ലാസ് എടുത്ത് സംവാദത്തിന് നേതൃത്വം നൽകുന്നു.

