CRIME
മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 89 വയസുകാരി പിടിയിൽ


മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 89 വയസുകാരി പിടിയിൽ . മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസിയെയാണ് ഞാറയ്ക്കൽ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 211 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുകയായിരുന്നു ഇവർ. ഡമ്മി സി.സി.ടി.വി ക്യാമറയും സ്ഥാപിച്ചിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു മോൾ , അഖിൽ വിജയകുമാർ ,വന്ദന കൃഷ്ണ, സി.പി.ഒ മാരായ വിനേഷ്, ഷിബിൻ, ആന്റണി ഫ്രെഡി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.