NATIONALUncategorized

40- ലേറെ ബോട്ടുകൾ കത്തി നശിച്ചു. വിശാഖപട്ടണം തുറമുഖത്ത് വൻതീപ്പിടുത്തം.

വിശാഖപട്ടണം : ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധന തുറമുഖത്ത് തീ പിടുത്തത്തിൽ 40കോടിയോളം രൂപയുടെ നാശനഷ്ടം. കത്തി നശിച്ചത് 40-ലേറെ ബോട്ടുകളാണ്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീ പിടുത്തമുണ്ടായത് എന്നാണ് നിഗമനം. എങ്ങനെയാണ് തീ പിടുത്തമുണ്ടായത് എന്ന് വ്യക്തമല്ല.

പോലീസ് ഉദ്യോഗസ്ഥൻ ആനന്ദ് റെഡ്ഢി പറഞ്ഞത് ഇങ്ങനെ.. തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ തീ പിടിക്കുകയും അതിൽ നിന്നും മറ്റു ബോട്ട്കളിലേക്കും തീ പടർന്ന് പിടിച്ചതാകാനാണ് സാധ്യത എന്നാണ്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നതും ഈ സാധ്യത തന്നെ ആണ്. ആർക്കും പരിക്ക് ഏറ്റിട്ടില്ല. കൃത്യ സമയത്ത് തന്നെ പോലീസും ഫയർ ഫോഴ്സും എത്തിയത് കൊണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണ്.
സംഭവത്തെ തുടർന്ന് വിശാഖപട്ടണം പോലീസ് കേസെടുത്തു അന്യോഷണം നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button