

നിലവിൽ ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുക .എന്നുമുതലാണ് ഈ ഫീച്ചർ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുക എന്ന് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല . ഓൺലൈൻ പോർട്ടലായ വാ ബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നത് താമസിയാതെ തന്നെ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഫീച്ചർ എത്തിക്കാനുള്ള പദ്ധതി കമ്പനിക്ക് ഉണ്ട് എന്നാണ് .


ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയാണ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിയുക .വാട്ട്സ് ആപ്പിന്റെ ബീറ്റാ ഉപഭോകതാക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും . കുറച്ചു മാസങ്ങളായി വാട്ട്സ്ആപ്പ് വിവിധങ്ങളായ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട് . എച്ച്ഡി ഫോട്ടോ ഓപ്ഷൻ ,ചാറ്റ് ലോക്ക് ,മെസ്സേജ് എഡിറ്റ് ബട്ടൺ ,സ്ക്രീൻ ഷെയറിങ് തുടങ്ങിയവ അതിൽ ചിലതാണ് .ഇതിനു പുറമെ രണ്ട് അക്കൗണ്ടുകൾ ഒരു ആപ്പിൽ തന്നെ ലോഗിൻ ചെയ്യാൻ സാധിക്കുന്ന മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചറും കമ്പനി അവതരിപ്പിച്ചിരുന്നു .

