

റാഞ്ചി : നെഹ്റുവിനെ വിവാഹം കഴിച്ചു എന്ന് ആരോപിച്ച് ഗോത്രം ഊരു വിലക്കിയ ബുധനി അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങൾ മൂലമായിരുന്നു അന്ത്യം.
സാറാ ജോസഫിന്റെ ബുധനി എന്ന നോവലിലെ നായികയും കൂടിയായിരുന്നു ഇവർ. സ്വന്തം ഭൂമിയിൽ നിന്നും വികസനത്തിന്റെ പേരിൽ ഇറങ്ങിക്കൊടുക്കേണ്ടി വന്നവരുടെ ജീവിതം നോവലായി വന്നപ്പോൾ ജനങ്ങൾക്കിടയിൽ നല്ല പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.


1956 ജാർഖണ്ഡിലെ ദാമോദർ നദിയിലെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സന്താൾ ഗോത്രവർഗ്ഗത്തിൽപ്പെട്ട ബുധനി എന്ന പെൺകുട്ടി മാലയിട്ട് സ്വീകരിച്ചു.


ദാമോദർ വാലി കോർപ്പറേഷന്റെ നിർദ്ദേശപ്രകാരമായിരുന്നു മാലയിട്ട് സ്വീകരിച്ചത്. ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ പെൺകുട്ടി എന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ബുധനിയെക്കൊണ്ട് ദാമോദർ നദിയിലെ പഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യിപ്പിച്ചു.


എന്നാൽ ഗോത്രത്തിന് പുറത്തുള്ള ഒരാളെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരിൽ ബുധനിയെ ഗോത്രത്തിൽ നിന്നും ഊരി വിലക്കി. മാത്രമല്ല നാടുകടത്തുകയും ചെയ്തു.
ഈ ബുധനിയുടെ സംഭവബഹുലമായ കഥയാണ് സാറ ജോസഫ് ബുധനി എന്ന നോവലിൽ എഴുതിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ബുധനിയെക്കൊണ്ട് ദാമോദർ നദിയിലെ പഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യിപ്പിച്ചു.
എന്നാൽ ഗോത്രത്തിന് പുറത്തുള്ള ഒരാളെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരിൽ ബുധനിയെ ഗോത്രത്തിൽ നിന്നും ഊരി വിലക്കി. മാത്രമല്ല നാടുകടത്തുകയും ചെയ്തു.


ഈ ബുധനിയുടെ സംഭവബഹുലമായ കഥയാണ് സാറ ജോസഫ് ബുധനി എന്ന നോവലിൽ എഴുതിയിട്ടുള്ളത്.